News

എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണം: ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം ഇനി വേണ്ടെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്നും സഹവിദ്യാഭ്യാസം നടപ്പാക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.ഇ.ആർ.ടിയും നടപടി എടുക്കണമെന്നും കമ്മീഷൻ നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button