Latest NewsKeralaNews

എ.എം ബഷീർ കേരള നിയമസഭാ സെക്രട്ടറി

 

 

തിരുവനന്തപുരം: പതിനഞ്ചാം കേരള ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിയായി ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജി എ.എം ബഷീറിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. കേരള ജുഡീഷ്യൽ സർവീസിൽ ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജിയായി പ്രവർത്തിക്കുന്നവരിൽ നിന്നും കേരള ഹൈക്കോടതി തയ്യാറാക്കുന്ന അഞ്ചു പേരടങ്ങുന്ന പാനലിൽ നിന്നാണ് സർക്കാർ നിയമസഭാ സെക്രട്ടറിയെ തിരഞ്ഞെടുത്ത് ഡെപ്യൂട്ടേഷൻ വഴി നിയമിക്കുന്നത്.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ മച്ചാട് ദേശത്ത് അമ്മണത്ത് മൊയ്തുണ്ണിയുടേയും ഹവ്വാവുമ്മ ഹജ്ജുമ്മയുടെയും മകനാണ്. വടക്കാഞ്ചേരിയിൽ അഭിഭാഷകനായിരിക്കെ 2002ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചു. തുടർന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തു.

നിലവിൽ നെടുമങ്ങാട് കുടുംബ കോടതി ജഡ്ജിയാണ്. എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button