Latest NewsKeralaNews

വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസ്സുകള്‍ നാളെ മുതല്‍

 

കൊച്ചി: വിദ്യാര്‍ത്ഥികൾക്കായുള്ള കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസ്സുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 50 രൂപയുടെ പ്രതിദിന പാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കുന്നത്.

 

പ്രതി ദിന പാസ്സ് ഉപയോഗിച്ച് അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. അതുപോലെ തന്നെ, 1000 രൂപയുടെ പ്രതിമാസ പാസ്സ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.

 

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് നാളെ മുതല്‍ പാസ്സുകള്‍ വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button