Latest NewsInternational

ഇറാന്റെ ആണവ പദ്ധതി: ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ

ടെൽ അവീവ്: ആണവപദ്ധതി സത്യമാക്കാൻ ശ്രമിക്കുന്ന ഇറാനെ ആക്രമിക്കാൻ മടിക്കില്ലെന്ന പ്രസ്താവനയുമായി ഇസ്രായേൽ. പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സാണ് ഇങ്ങനെ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നത്. ഇറാൻ ഒരു ആഗോള ഭീഷണിയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘ഇറാൻ നടത്തുന്ന ആണവ പരീക്ഷണങ്ങൾ ട്രെയിന് മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയാണ്. യഥാർത്ഥത്തിൽ, ഇറാൻ ഒരു ആഗോള പ്രശ്നമാണ്. അവരുടെ പദ്ധതികൾ വൈകിപ്പിക്കുവാനും പരമാവധി നീട്ടുവാനും ഇസ്രായേൽ വിചാരിച്ചാൽ സാധിക്കും’, ബെന്നി ഗാന്റസ് പ്രസ്താവിച്ചു. ചൊവ്വാഴ്ച, ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി ട്രംപ്

2015-ലെ യുഎസ്-ഇറാൻ ആണവ കരാറിൽ നിന്നും യുഎസ് പിൻമാറിയതിനെ ബെന്നി രൂക്ഷമായി വിമർശിച്ചു. വളരെ തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്നും, എങ്കിലും ഇറാന്റെ ആണവ മോഹങ്ങളെ താൽക്കാലികമായി തടയിടാൻ അതിനു സാധിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button