KeralaLatest NewsNewsIndia

ആറ് മണിക്ക് ചായ, എട്ടിന് പ്രഭാതഭക്ഷണം: 50 മണിക്കൂർ പ്രതിഷേധം, പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം.പിമാർ

ന്യൂഡൽഹി: സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 വരെ 50 മണിക്കൂർ റിലേ പ്രതിഷേധത്തിലാണ്. ഐക്യദാർഢ്യത്തിന്റെ ഭാഗമായി ധർണയിൽ ഇരിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ ഒരുക്കാനുള്ള ഉത്തരവാദിത്തം എല്ലാ പാർട്ടികളും ഏറ്റെടുത്ത കാഴ്ചയാണ് കാണാനാകുന്നത്.

ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ രാജാവിനോട് ചോദിച്ച എം.പിമാരെ രാജാവിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയും, അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്ന സ്വേച്ഛാധിപത്യം ആണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബി.ജെ.പി സർക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സസ്പെൻഷനെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാരും പ്രതിഷേധിച്ചു. രമ്യ ഹരിദാസ് അടക്കമുള്ള എം.പിമാർ സമരത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. പാർലമെന്റിൽ വിലക്കയറ്റത്തിനെതിരെ ജനാധിപത്യരീതിയിൽ പ്രതികരിച്ചതിനാണ് പാർലമെന്റ് നടപടികളിൽ നിന്നും നാല് പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയ രമ്യ ഹരിദാസ്, സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്റ് കവാടത്തിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുകയാണ്. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് രമ്യ പറയുന്നു.

Also Read:ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

മോദി സർക്കാരും പാർലമെന്ററി കാര്യമന്ത്രിയും ഗുജറാത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. മാപ്പ് പറഞ്ഞാൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടിഎംസി എംപി ശാന്ത ഛേത്രിയും രംഗത്തെത്തി. തെറ്റ് ചെയ്യാത്തതിനാൽ മാപ്പ് പറയില്ലെന്നും സാധാരണക്കാരുടെ പ്രശ്‌നമാണ് തങ്ങൾ ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം മൂലം രാജ്യം കഷ്ടപ്പെടുകയാണെന്നും ആ വിഷയം ഉന്നയിക്കുന്നത് തെറ്റല്ലെന്നും ശാന്ത ഛേത്രി പറഞ്ഞു.

പാർലമെന്റ് കോംപ്ലക്‌സിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം 50 മണിക്കൂർ റിലേ പ്രതിഷേധത്തിലാണ് സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത പാർലമെന്റ് അംഗങ്ങൾ. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ പ്രതിഷേധം തുടരും. പ്രതിഷേധിക്കുന്ന പാർലമെന്റംഗങ്ങൾ തങ്ങൾക്കായി രാത്രി മുഴുവൻ ഒരു ശുചിമുറി തുറന്നിടണമെന്നും അവരുടെ കാറുകൾ അകത്ത് വരാനും പരിസരത്ത് നിന്ന് പുറത്തുപോകാനും അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചിരുന്നു. പ്രതിഷേധക്കാർക്ക് രാവിലെ 6 മണിക്ക് ചായ എത്തിച്ചു. 8 മണിക്ക് പ്രഭാത ഭക്ഷണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button