Latest NewsKeralaNewsWomenLife Style

മീൻ കച്ചവടം നടത്തി വൈറലായ ഹനാൻ ആളാകെ മാറി, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട്: പുതിയ വർക്ക് ഔട്ട് വീഡിയോ വൈറൽ

ആർക്കും മുന്നിൽ തളരാതെ പോരാടിയ ഹനാൻ മലയാളികൾ മറക്കാനിടയില്ല. വഴിയരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അനക്ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹാനന്റെ മാറിയ ലുക്ക് ഇപ്പോൾ പുറത്തുവന്നത്.

ഹാനന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറിപ്പോയല്ലോ എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. ജീവിത പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു വിശ്വാസം ആദ്യം മുതൽ തന്നെ ഹനാന്റെ കൈമുതൽ ആയിരുന്നു. ആ വിശ്വാസത്തിലൂടെ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഹനാൻ ശ്രദ്ധ നേടിയത്. വീൽ ചെയറിൽ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാൻ ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്.

അപകടത്തെ തുടർന്ന് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരുന്നു. ഇതോടെ ശരീര ഘടന മാറി. പിന്നീട് ജിമ്മിലെത്തി വർക്ക് ഔട്ട് ആരംഭിക്കുകയായിരുന്നു. ജിമ്മിൽ ചേർന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടുവെന്ന് പറയുകയാണ് ഹനാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button