Latest NewsUAENewsInternationalGulf

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം: വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ

ഫുജൈറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ. ദുരിതബാധിതരുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

Read Also: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെ എല്‍ രാഹുൽ പുറത്ത്, സഞ്ജു സാംസൺ ടീമിൽ

നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് സാധനങ്ങളുടെ വില വർദ്ധിപ്പിക്കരുതെന്നാണ് നിർദ്ദേശം. ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് അതോറിറ്റി ഹോട്ടൽ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറുകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് പല വീടുകളിലും വെള്ളം കയറിയതോടെ നിരവധി പേർ ഹോട്ടലുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോട്ടലുകൾ റൂം നിരക്ക് വർദ്ധിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫുജൈറയിലെ അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.

Read Also: ഇന്ത്യ@75: മഹാത്മാ ഗാന്ധിയുടെ ആഗമനം മുതൽ ദണ്ഡി മാർച്ച് വരെ – സമര ചരിത്രത്തിന്റെ രണ്ടാം അദ്ധ്യായം

shortlink

Related Articles

Post Your Comments

Related Articles


Back to top button