KeralaNewsBusiness

ഗൃഹോപകരണ, വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്

വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തിരുപ്പൂരിലെ വസ്ത്ര നിർമ്മാണ ഫാക്ടറിയും കമ്പനി ഏറ്റെടുത്തിട്ടുണ്ട്

ബിസിനസ് മേഖലയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്. ‘ബോച്ചേ’ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളാണ് ചെമ്മണൂർ ഗ്രൂപ്പ് പുറത്തിറക്കുന്നത്. ‘ബോച്ചേ’ ഷർട്ടും മുണ്ടും ഉൾപ്പെടെ എല്ലാത്തരം വസ്ത്രങ്ങളും വിപണിയിൽ ലഭ്യമായിരിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ഓണത്തോടനുബന്ധിച്ചാണ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. ബംഗളൂരുവിൽ നിന്നാണ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ, 54 ലധികം നോൺസ്റ്റിക് സ്റ്റീൽ ഉൽപ്പന്നങ്ങൾ ആദ്യ ഘട്ടത്തിൽ വിപണിയിൽ എത്തിക്കും.

Also Read: കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും

വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തിരുപ്പൂരിലെ വസ്ത്ര നിർമ്മാണ ഫാക്ടറിയും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. പുതിയ രംഗങ്ങളിലേക്ക് ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനാൽ നിരവധി പേർക്ക് തൊഴിലവസരങ്ങളും ഇതിലൂടെ ലഭ്യമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button