Latest NewsIndia

രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു

ജയ്പൂർ: രാജസ്ഥാനിൽ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സംശയം. രോഗമുണ്ടെന്ന് സംശയിക്കുന്ന 20 വയസ്സുകാരന്റെ സാംപിൾ പൂനെയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടു കൂടി, കിഷൻഗഡ്‌ സ്വദേശിയായ യുവാവ് ശാരീരികാസ്വാസ്ഥ്യം മൂലമാണ് സർക്കാർ ആശുപത്രിയിലെത്തിയത്.
രോഗലക്ഷണങ്ങളുള്ളത് കാരണമാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി നല്ല പനിയുണ്ടായിരുന്ന ഇയാളുടെ ശരീരത്തിൽ അടയാളങ്ങളും ഉണ്ടായിരുന്നു.

Also read:അയ്മൻ അൽ സവാഹിരിയെ വധിച്ചു: വധിച്ചത് യുഎസ് ഡ്രോൺ തൊടുത്ത മിസൈൽ
തുടർന്ന്, സംശയം തോന്നിയ ഡോക്ടർമാർ സാംപിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സൂപ്രണ്ട് അജിത് സിംഗ് വ്യക്തമാക്കി. അടുത്ത നടപടിയിലേക്ക് കടക്കാൻ ഡോക്ടർമാർക്ക് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരുന്നേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button