COVID 19corona positive storiesLatest NewsNewsIndiaInternationalLife StyleHealth & FitnessSex & Relationships

കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും ‘ലോംഗ് കോവിഡി’ന്റെ ലക്ഷണങ്ങളോ: പഠനങ്ങൾ പറയുന്നത് ഇങ്ങനെ

നമ്മൾ ഇപ്പോഴും കൊവിഡ് 19 നെതിരായ പോരാട്ടത്തിലാണ്. കോവിഡ് 19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഈ പ്രശ്‌നങ്ങളെ ‘ലോംഗ് കോവിഡ്’ എന്നാണ് പൊതുവെ വിളിക്കുന്നത്. കോവിഡ് 19 അണുബാധയിൽ നിന്ന് മോചിതരായ ആളുകളെ ബാധിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുടെ ഒരു കൂട്ടമാണ് ലോംഗ് കോവിഡ്.

കുറഞ്ഞ ലൈംഗികാസക്തി, ഉദ്ധാരണക്കുറവ്, മുടികൊഴിച്ചിൽ എന്നിവയും ‘ലോംഗ് കോവിഡി’ന്റെ ലക്ഷണങ്ങളാണെന്ന് ഇപ്പോൾ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജേർണൽ നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോംഗ് കോവിഡുമായി ബന്ധപ്പെട്ട 62 ലക്ഷണങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,009 കേസുകൾ
2020 ജനുവരി മുതൽ 2021 ഏപ്രിൽ വരെ ഇംഗ്ലണ്ടിലെ 450,000ലധികം ആളുകളിൽ നിന്നുള്ള ഇലക്ട്രോണിക് പ്രാഥമിക പരിശോധനാ രേഖകൾ ഗവേഷകർ വിശകലനം ചെയ്തു. കൂടാതെ, 2020 ജനുവരി മുതൽ 2021 ഏപ്രിൽ വരെ കോവിഡ് 19 സ്ഥിരീകരിച്ച 1.9 ദശലക്ഷം ആളുകളിൽ നിന്നും, സാമൂഹികവും ആരോഗ്യ പരവുമായ പരിശോധനാ രേഖകളും വിശകലനം ചെയ്തു.

ഇതിൽ നിന്നും കോവിഡ് രോഗനിർണയം നടത്തിയ ആളുകൾക്ക് ലോംഗ് കോവിഡുമായി ബന്ധപ്പെട്ട 62 ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് സംഘം കണ്ടെത്തി. അതിൽ 20 എണ്ണം മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ ലോംഗ് കോവിഡ് ക്ലിനിക്കൽ കേസ് നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button