Latest NewsIndiaNews

രാജ്യത്ത് വീണ്ടും മങ്കിപോക്‌സ്: രോഗം സ്ഥിരീകരിച്ചത് 31-കാരിയ്ക്ക്

പനിയും ത്വക്കിൽ കുമിളകളും രൂപപ്പെട്ടതോടെ ഇവർ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചു. 31-കാരിയായ നൈജീരിയൻ സ്ത്രീയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ ഡൽഹിയിലാണുള്ളത്. ഇതോടെ ഡൽഹിയിൽ സ്ഥിരീകരിക്കുന്ന മങ്കിപോക്‌സ് രോഗികളുടെ എണ്ണം നാലായി. രാജ്യത്താകെയുള്ള ഒമ്പതാമത്തെ കേസാണിത്.

രാജ്യത്താദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന ആദ്യ സ്ത്രീയാണിവർ. വിദേശയാത്രാ പശ്ചാത്തലത്തെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളില്ല. പനിയും ത്വക്കിൽ കുമിളകളും രൂപപ്പെട്ടതോടെ ഇവർ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Read Also: ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

അതേസമയം, രോഗ ബാധിത പ്രദേശത്ത് അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. രോഗബാധിതരുമായി അധികസമയം അടുത്തിടപഴകുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ മങ്കിപോക്‌സ് ബാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗികളെ ഐസൊലേറ്റ് ചെയ്യുക, രോഗിയുടെ അടുത്ത് പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യുക, സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്‌ക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button