Latest NewsInternational

സർവദിക്കുകളിൽ നിന്നും ഉപരോധിക്കപ്പെട്ട് തായ്‌വാൻ: ചൈന നടത്തുന്നത് ഏറ്റവും വലിയ സൈനികാഭ്യാസം

ബീജിങ്ങ്: തായ്‌വാൻ മേഖലയിൽ അതിക്രമിച്ചു കയറി ചൈന നടത്തുന്നത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സൈനിക അഭ്യാസം. ചൈനയുടെ വിലക്ക് മറികടന്ന് യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണിത്. അക്ഷരാർത്ഥത്തിൽ, ചൈനീസ് സൈന്യം തായ്‌വാനെ എല്ലാ ദിക്കുകളിൽ നിന്നും വളഞ്ഞിരിക്കുകയാണ്. വ്യോമ , നാവിക മേഖലകളിൽ കടന്നുകയറിയാണ് ചൈനയുടെ ഈ അഭ്യാസം.

 

തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടും ചൊവ്വാഴ്ച രാത്രിയോടെ, തായ്‌വാനിലെത്തിയ നാൻസി പെലോസി, ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ബുധനാഴ്ച രാത്രി തന്നെ മടങ്ങി. ചൈനീസ് ആക്രമണ ഭീഷണി ഭയന്ന് അമേരിക്കൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് നാൻസി തായ്‌വാനിൽ എത്തിയത്.

Also read: തേജസ്വിൻ ശങ്കറിന് വെങ്കലം: ഹൈജംപിന് ഇന്ത്യ നേടുന്ന ആദ്യ മെഡൽ

തായ്‌വാന്റെ വ്യോമ മേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങൾ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. സമുദ്രത്തിലും ആകാശത്തിലുമായി നിരവധി ചൈനീസ് കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് അഭ്യാസപ്രകടനങ്ങൾ നടത്താനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button