Latest NewsNewsFootballSports

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടർ, യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്ന് പ്രവചനം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. മത്സരങ്ങള്‍ തുടങ്ങും മുമ്പെ ചാമ്പ്യന്മാരെ പ്രവചിച്ചിരിക്കുകയാണ് സൂപ്പര്‍ കമ്പ്യൂട്ടർ. മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുമെന്നും ലിവര്‍പൂള്‍ ഇത്തവണയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ഫൈവ് തേര്‍ട്ടി എയ്റ്റ് സൂപ്പര്‍ കമ്പ്യൂട്ടർ പ്രവചിക്കുന്നു.

അതേസമയം, ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതോടെ ക്ലബ് വിടണമെന്ന് റൊണാൾഡോയോട് ഫൈവ് തേര്‍ട്ടി എയ്റ്റ് സൂപ്പര്‍ കമ്പ്യൂട്ടർ ആവശ്യപ്പെടുന്നു. ടീം വിടാനുള്ള നീക്കങ്ങള്‍ റൊണാള്‍ഡോ ഊര്‍ജ്ജിതമാക്കുമെന്നും സൂപ്പർ കമ്പ്യൂട്ടർ പറയുന്നു. എറിക് ടെന്‍ ഹാഗ് പരിശീലകനായി എത്തിയെങ്കിലും യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്നാണ് മറ്റൊരു പ്രവചനം.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് കിരീടം നേടാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണ്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്താനേ കഴിയൂ. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ നൂറ് ദശലക്ഷം പൗണ്ട് നിക്ഷേപിച്ച ആഴ്സണലിന് കിട്ടുക അഞ്ചാം സ്ഥാനം. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് മൂന്നും ടോട്ടനത്തിന് നാലും സ്ഥാനമാണ് പ്രവചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button