Latest NewsNewsInternational

യു.എസ് ഡ്രോൺ ആക്രമണത്തിൽ സവാഹിരി മാത്രമല്ല തീർന്നത്, ഹഖാനി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിനിധി

കാബൂൾ: ഓഗസ്റ്റ് രണ്ടിന് അഫ്ഗാനിസ്ഥാനിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിക്കൊപ്പം ഹഖാനികളുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താജികിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധി അംബാസഡർ മുഹമ്മദ് സാഹിർ അഗ്ബർ ആണ് ഇക്കാര്യമ വെളിപ്പെടുത്തിയത്. സോവിയറ്റ് വിരുദ്ധ യുദ്ധത്തിൽ വിമത കമാൻഡറായി ഉയർന്നുവന്ന ജലാലുദ്ദീൻ ഹഖാനി സ്ഥാപിച്ച ഇസ്ലാമിക ഭീകര സംഘടനയാണ് ഹഖാനി ശൃംഖല.

കാബൂളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹഖാനി ഗ്രൂപ്പിലെ ചില കുടുംബാംഗങ്ങൾ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സാഹിർ പറയുന്നു. അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ളതാണ് അൽ-ഖ്വയ്ദ നേതാവ് ഒളിവിൽ കഴിയുന്ന കാബൂളിലെ ബഹുനില ബംഗ്ലാവ്.

‘ആ വീട് ഹഖാനികളുടേതായിരുന്നു, അവർ കാബൂൾ വിട്ടുപോയി’, അംബാസഡർ മുഹമ്മദ് സാഹിർ അഗ്ബർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ ദൂതൻ പറയുന്നതനുസരിച്ച്, സിറാജുദ്ദീൻ ഹഖാനിയും മറ്റ് ഉന്നത നേതാക്കളും കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങൾ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറി. നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടത് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് പ്രധാനമല്ലെന്നും താലിബാന്റെ സംരക്ഷണത്തിലാണ് അഫ്ഗാനിസ്ഥാനിൽ ഭീകരവാദം വളരുന്നതെന്ന് അന്താരാഷ്ട്ര സമൂഹം അറിയുക എന്നതാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അൽ-ഖ്വയ്ദ നേതാക്കൾ എവിടെയാണെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഇയാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button