Latest NewsUAENewsInternationalGulf

യുഎഇയിൽ അസ്ഥിര കാലാവസ്ഥ: റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ച് അധികൃതർ

അബുദാബി: അൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി അധികൃതർ. വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാലാവസ്ഥാ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: ഭാര്യവീട്ടിലേക്ക് സാദിഖ് എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി: കേരള പോലീസ് അറസ്റ്റ് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ

വാഹനങ്ങൾ അമിത വേഗതയിൽ ഉപയോഗിക്കരുതെന്നും, പരമാവധി വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അൽ ഐനിൽ പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മഴക്കെടുതിയും മലവെള്ളപ്പാച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഫുജൈറയിൽ സർവേ ആരംഭിച്ചു. അൽ ഫസീൽ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വിവിധ സർക്കാർ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് നാശനഷ്ടങ്ങൾ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്കെടുപ്പ് നടത്തുന്നത്.

Read Also: അതിവേഗത്തിൽ അശ്രദ്ധമായി ബൈക്ക് സ്റ്റണ്ട്, ഒടുവിൽ അപകടം, മുന്നറിയിപ്പ് നൽകി പോലീസ്: വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button