Latest NewsSaudi ArabiaNewsInternationalGulf

പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

റിയാദ്: രാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 500 റിയാൽ പിഴ ചുമത്തും. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പരം പാർട്ടി ഓഫീസുകൾ തകർത്തവനും ഈ ചിത്രം മനസ്സിൽ സൂക്ഷിക്കുക: കുറിപ്പ്

പ്രവാസി തൊഴിലാളികൾ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം ഐഡി കാർഡ് എടുക്കുന്ന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഇതിൽ കാലതാമസം വരുത്തുന്നവർക്കാണ് പിഴ ചുമത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അബ്‌ഷെർ ഡിജിറ്റൽ സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് ഇത്തരം റസിഡന്റ് ഐഡികൾക്കുള്ള അപേക്ഷകൾ പൂർത്തിയാക്കാം. ഇതിനായി ഇതുമായി ബന്ധപ്പെട്ട ഫീ തുകകൾ നൽകുകയും തൊഴിലാളിയുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

Read Also: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെട്ടു: ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button