NewsLife StyleHealth & Fitness

ദിവസേന ഒരു നെല്ലിക്കയെങ്കിലും കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്

ഉദര സംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്

പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. കയ്പ് രുചിയായതിനാൽ പലരും നെല്ലിക്ക കഴിക്കാൻ മടി കാണിക്കാറുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നെല്ലിക്കയ്ക്ക് വലിയ പങ്കുണ്ട്. ഇതിൽ ധാരാളം ആന്റി ബാക്ടീരിയൽ ഘടകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും. നെല്ലിക്ക കഴിക്കുന്നതിലൂടെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സാധിക്കും. നെല്ലിക്കയിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും തിമിര പ്രശ്നങ്ങൾ, ഇൻട്രാക്യുലർ ടെൻഷൻ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Also Read: നിമിഷയും ജാസ്മിനും പിരിഞ്ഞോ? കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോയെന്ന് നിമിഷ

ഉദര സംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റിയിൽ നിന്ന് മോചനം നേടാൻ നെല്ലിക്ക സഹായിക്കും. നെല്ലിക്ക ആമാശയത്തിലെ ആസിഡിന്റെ ഉൽപ്പാദനം നിയന്ത്രിക്കുന്നതിനാൽ ഹൈപ്പർ അസിഡിറ്റി, അൾസർ എന്നിവ ഇല്ലാതാക്കും. ചർമ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കാറുണ്ട്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി കൊളാജന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button