ThiruvananthapuramKeralaLatest News

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം : അച്ഛനും മകനും അറസ്റ്റില്‍

കാട്ടാക്കട: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനും അച്ഛനും പൊലീസ് പിടിയിൽ. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ്(33), അച്ഛന്‍ മോഹനന്‍(65) എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ്റു ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ 33 കാരനായ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്യുകയായിരുന്നു.

ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു. നെയ്യാര്‍ഡാം ഇന്‍സ്‌പെക്ടര്‍ എസ്.ബിജോയ്, എ.എസ്.ഐ. ഷാജിത്ത്, സി.പി.ഒ.മാരായ മഹേഷ്, ബിനു, മിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button