Latest NewsIndiaNews

കൈവിട്ട ‘ഫാഷൻ ഷോ’: പോലീസുകാർക്ക് സ്ഥലം മാറ്റം, റാംപ് വാക് പണി കൊടുക്കുമ്പോൾ – വീഡിയോ

ചെന്നൈ: സൗന്ദര്യമത്സരവേദിയില്‍ പോലീസ് യൂണിഫോമില്‍ റാംപ് വാക് നടത്തിയ പോലീസുകാർക്കെതിരെ നടപടി. യൂണിഫോമിൽ ഫാഷൻ ഷോ നടത്തിയ അഞ്ച് പോലീസുകാരെ സ്ഥലം മാറ്റി. മൂന്ന് വനിതാ പോലീസുകാരടക്കം അഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. തമിഴ്നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാര്‍ ആണ് ഫാഷൻ ഷോയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.

മയിലാടുതുറൈയിലെ ഒരു മോഡലിങ് സ്ഥാപനമാണ് കഴിഞ്ഞയാഴ്ച സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. മത്സരവിജയികള്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. സിനിമാതാരം യാഷികാ ആനന്ദ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. പരിപാടിയുടെ സുരക്ഷയ്ക്കായി ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ അഞ്ച് പോലീസുകാരെ നിയോഗിക്കുകയും ചെയ്തു. പരിപാടി അവസാനിക്കാറായപ്പോള്‍ ജോലിയിലുള്ള പോലീസുകാരെ സംഘാടകര്‍ റാംപിലേക്ക് ക്ഷണിച്ചതാണ് വിവാദത്തിന് തുടക്കം.

എ.എസ്.ഐ. സുബ്രഹ്മണ്യനും കോണ്‍സ്റ്റബിള്‍ ശിവനേശനും വനിതാ പോലീസുകാരായ രേണുകയും അശ്വിനിയും നിത്യശീലയും ക്ഷണം സ്വീകരിച്ചു. സംഗീതത്തിനൊത്ത് അവര്‍ റാംപില്‍ ചുവടുവെച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. ജോലിക്കിടെ യൂണിഫോമില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പോലീസുകാർക്കെതിരെ സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നു. പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്നാണ് ഇവരെ വ്യത്യസ്ത പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button