Latest NewsUAENewsInternationalGulf

അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും

അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും. നവംബർ 27 വരെയാണ് ബോട്ട് ഷോ നടക്കുക. ബോട്ടുകളുടെ പുത്തൻ മോഡലുകൾ അബുദാബി രാജ്യാന്തര ബോട്ട് ഷോയിൽ അവതരിപ്പിക്കും. അബുദാബി നാഷണൽ എക്‌സിബിഷൻ കമ്പനിയുടെ മറീനാ ഹാളിലും പരിസരത്തുമായാണ് പ്രദർശനം നടക്കുന്നത്.

Read Also: റാസിൽ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിൽ വെച്ച് പീഡിപ്പിച്ചത് പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ

അത്യാധുനിക ബോട്ടുകളും പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ആഢംബര യോട്ടുകളും ഉൾപ്പെടെയുള്ളവ ഇവിടെ പ്രദർശിപ്പിക്കും. ബോട്ട് ഷോയുടെ ടിക്കറ്റുകൾ നേരത്തെ എടുക്കുന്നവർക്ക് 50 ശതമാനം വിലക്കിഴിവ് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏർലി ബേർഡ് ടിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന ഓഫർ ടിക്കറ്റുകൾ ഈ മാസം 20 വരെ ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ഒരു ദിവസം കാലാവധിയുള്ള ടിക്കറ്റ് ഉപയോഗിച്ച് ഷോയുടെ എല്ലാ മേഖലയിലേക്കും പ്രവേശനം ലഭിക്കും. ആഢംബര യോട്ട് നിർമ്മാതാക്കളുടെ പുതുപുത്തൻ മോഡലുകളും മേളയിൽ അവതരിപ്പിക്കും.

Read Also: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രതയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button