Latest NewsSaudi ArabiaNewsInternationalGulf

ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ

ജിദ്ദ: ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. തായിഫ്, അൽ ബഹ, അസീർ, ജിസാൻ എന്നിവ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി എൻസിഎം സിഇഒയും ക്ലൗഡ് എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അയ്മാൻ ഗുലാം അറിയിച്ചു.

Read Also: മലപ്പുറത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 75-കാരനും 60-കാരനും അടക്കം മൂന്നുപേര്‍ പിടിയില്‍: പീഡനം വെവ്വേറെ

സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രിയും എൻസിഎം ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഫദ്ലി പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിനായുള്ള ക്ലൗഡ് സീഡിങ് അതിന്റെ പ്ലാൻ അനുസരിച്ച് മികച്ച രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും മഴ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൃത്രിമ മഴ പെയ്യിക്കാൻ അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക സംഘം പരിശോധന നടത്തുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Read Also: ‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല്‌ കമ്മിറ്റിയോട്‌ ബഹിജ ദലീല

shortlink

Related Articles

Post Your Comments

Related Articles


Back to top button