KeralaLatest NewsNews

ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം: പരിഹാസവുമായി സന്ദീപ് ജി വാര്യർ

ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ തീരുമാനം

കൊച്ചി: ഇനി മുതൽ ഹെൽമെറ്റിൽ ക്യാമറ പാടില്ലെന്ന ഉത്തരവുമായി ഗതാഗത വകുപ്പ്. ക്യാമറ ഘടിപ്പിപ്പിച്ചാൽ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. അതിനു പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ തീരുമാനമെന്നും പലപ്പോഴും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിലെന്നു സന്ദീപ് പറയുന്നു.

read also: കോമൺവെൽത്ത് ഗെയിംസ് 2022: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹാട്രിക് സ്വർണം നേടി

സന്ദീപിന്റെ വാക്കുകൾ ഇങ്ങനെ,

ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലും മാത്രം പോരാ സാർ , ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം ..
ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചു ? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ? ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച്ച് പലപ്പോഴും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിൽ .

shortlink

Related Articles

Post Your Comments

Related Articles


Back to top button