Latest NewsNewsIndia

അവിവാഹിതരായ സ്ത്രീകളുടെ ഗർഭഛിദ്രം: നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ഡൽഹി: അവിവാഹിതരായ സ്ത്രീകളുടെ ഗർഭഛിദ്രം സംബന്ധിച്ച് സുപ്രധാനവും പുരോഗമനപരവുമായ വിധിയുമായി സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകളെ രാജ്യത്തെ ഗർഭഛിദ്ര നിയമങ്ങൾ വ്യക്തമാക്കിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്തണമെന്നും 20 ആഴ്ചകൾക്കുശേഷം ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമവും അനുബന്ധ നിയമങ്ങളും വ്യാഖ്യാനിച്ച് അവിവാഹിതരായ സ്ത്രീകൾക്ക് 24 ആഴ്ച വരെ ഗർഭം അലസിപ്പിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ജെ.ബി. പർദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ഐ.എസിന് വേണ്ടി ഫണ്ട് ശേഖരിക്കാൻ ചുക്കാൻ പിടിച്ച വിദ്യാർത്ഥി അറസ്റ്റിൽ: കള്ളമെന്ന് കുടുംബം

നിലവിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക്, പ്രത്യേക വിഭാഗങ്ങൾക്ക്, അല്ലെങ്കിൽ ബലാത്സംഗത്തെ അതിജീവിച്ചവരും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും പോലുള്ള മറ്റ് ദുർബലരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക്, ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button