Latest NewsInternational

ഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: ആംനെസ്റ്റി ഇന്റർനാഷണൽ

കീവ്: ഉക്രൈൻ ഭരണകൂടത്തിന്റെ സൈനിക വിന്യാസം സാധാരണ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കിയെന്ന് ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ.

ഉക്രൈൻ കിഴക്കൻ മേഖലയിൽ ഏപ്രിൽ മുതൽ ജൂലൈ വരെ ആംനെസ്റ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന ഇങ്ങനെയൊരു റിപ്പോർട്ട് പുറപ്പെടുവിച്ചത്. റഷ്യൻ സൈന്യത്തിന്റെ രൂക്ഷമായ തിരിച്ചടിക്ക് മിക്കപ്പോഴും ജനങ്ങളാണ് വിധേയരാവുന്നതെന്നും സംഘടന കണ്ടെത്തി. ആക്രമണങ്ങൾ നിരവധി ഉക്രൈൻ പൗരന്മാരുടെ ജീവനെടുത്തതായും സംഘടന ചൂണ്ടിക്കാട്ടി.

Also read: സവാഹിരിയെ വധിച്ച ഡ്രോൺ പറന്നുയർന്നത് കിർഗിസ്ഥാനിൽ നിന്ന്, വെളിപ്പെടുത്തി പാകിസ്ഥാൻ
യുദ്ധ മേഖലയിലെ നിരവധി സ്കൂളുകളിൽ ആംനെസ്റ്റി ഇന്റർനാഷണൽ പഠനം നടത്തിയിരുന്നു. അങ്ങനെയുള്ള 29 സ്കൂളുകളിൽ 22 എണ്ണവും ഉക്രൈൻ സൈന്യം യുദ്ധ കാര്യങ്ങൾക്ക് വിനിയോഗിച്ചതായി സംഘടന കണ്ടെത്തി. അഞ്ച് ആശുപത്രികളും ഉക്രൈൻ സൈന്യം താവളങ്ങളായി ഉപയോഗിക്കുന്നതായി ആംനസ്റ്റി അധികൃതർ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്. റഷ്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ മരിക്കുന്നവരുടെ എണ്ണം കൂടാൻ ഇതൊരു പ്രധാന കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button