KeralaLatest NewsNews

എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ  നിര്‍ദ്ദേശം

ദേശീയ പാതകളിലെ കുഴികളടയ്ക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ രേണു രാജ് നിര്‍ദ്ദേശിച്ചു. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടര്‍ ഡോ രേണു രാജ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read Also: ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്

പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ദേശീയ പാത അതോറിട്ടി, കൊച്ചി പ്രൊജക്റ്റ് മാനേജര്‍, പി.ഡബ്ല്യു.ഡി. എന്‍.എച്ച്, കൊടുങ്ങല്ലൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (റോഡ്സ് ), എറണാകുളം/മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ് ),എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ,എറണാകുളം, അര്‍ബന്‍ അഫയേഴ്സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കളക്ടര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.

റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button