Latest NewsNewsIndiaCrime

കൊലപാതകത്തിന് സഹായിച്ചത് ഇന്‍റര്‍നെറ്റ്, ഭാര്യയെ വെടിവെച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റിൽ

ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത ഇയാൾ ജൂലൈ 26നു പൂജയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ഭോപ്പാല്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് ഭദ്രിപ്രസാദ് മീണ ഈ ക്രൂര കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

read also: സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം

തന്‍റെ കടങ്ങള്‍ തീര്‍ക്കുന്നതിനായി വഴികൾ തേടിയ ഇയാൾ ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കാനും ആ പണം സ്വന്തമാക്കാനും തീരുമാനിച്ചു. തുടർന്ന്, ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത ഇയാൾ ജൂലൈ 26നു ഭോപ്പാല്‍ റോഡില്‍ മനാ ജോദിന് സമീപം വച്ച് രാത്രി ഒമ്പത് മണിയോടെ പൂജയെ  വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ഇത് വ്യാജ പരാതിയാണെന്നു മനസിലാക്കിയ പൊലീസ് സംഘം ഭദ്രിപ്രസാദിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടർന്നു ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button