Latest NewsCinemaMollywoodNewsEntertainmentMovie Gossips

‘ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല’: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ​ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴി‍ഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ്  ശ്രദ്ധേയമാകുന്നത്.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രതിസന്ധിയുടെ കാലമാണെന്നാണ് ധ്യാൻ പറയുന്നത്. വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾക്കാണ് തിയേറ്ററിൽ കാണികൾ ഉള്ളതെന്നും ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

പണപ്പെരുപ്പം: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ

‘മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രതിസന്ധിയുടെ കാലമാണ്. വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾക്കാണ് തിയേറ്ററിൽ കാണികൾ ഉള്ളത്. ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല. ഇവിടുത്തെ പ്രേക്ഷകർ എല്ലാ സിനിമകളും കാണുന്നവരാണ്. പക്ഷെ ഇതേ സ്വീകാര്യത തമിഴ് സിനിമ പ്രേക്ഷകർ മലയാളത്തിന് നൽകുന്നില്ല. അവിടെ ഒരു മലയാള സിനിമയെ പ്രൊമോട്ട് ചെയ്തിറക്കാൻ അവർ സമ്മതിക്കില്ല. പക്ഷെ ഇവിടെ എല്ലാ സിനിമകളും ഓപ്പൺ ആണ്.

കണികളെ ആകർഷിപ്പിക്കുന്നതൊന്നുമില്ലെങ്കിൽ തിയേറ്ററിൽ ആള് പോകുന്നില്ല. ശരിക്കും വലിയ സിനിമകൾക്ക് മാത്രമേ ഇപ്പോൾ ആളുകളുള്ളൂ. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന തമിഴ് സിനിമകൾക്കും കന്നഡ സിനിമകൾക്കും ഹിന്ദി സിനിമകൾക്കും മാത്രമേ മലയാളി ഓഡിയൻസ് അടക്കം പോകുന്നുള്ളു. പഴയ പോലെ ചെറിയ പടങ്ങൾക്കൊന്നും തിയേറ്റർ ഷെയർ വരുന്നില്ല. അപ്പോൾ അതിന്റെ കാരണം ഒരാഴ്ചയിൽ കൂടുതൽ ഒരു സിനിമ ഓടുന്നില്ല എന്നാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button