Latest NewsNewsIndia

യഥാർത്ഥ ശിവസേന ആര്? അയോഗ്യതാ തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്

അയോഗ്യതയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം.

മുംബൈ: യഥാർത്ഥ ശിവസേനാ ആരെന്ന തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്. മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തർക്കം ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. യഥാർത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്‌. തർക്ക പരിഹാരത്തിന് ഭരണ ഘടനാ ബഞ്ചിനെ നിയോഗിക്കുന്ന കാര്യമാണ് ഇന്ന് തീരുമാനിക്കുന്നത്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

എന്നാൽ, അയോഗ്യതയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട് ചോദ്യം ചെയ്ത് ആദ്യം സമീപിച്ചതാണ് ഷിൻഡെ വിഭാഗത്തിന് ഇപ്പോൾ ഊരാക്കുടുക്കായിരിക്കുന്നത്. പാർട്ടി ചിഹ്നം അനുവദിച്ചത് ശിവസേന മേധാവിയെന്ന നിലയിൽ ഉദ്ധവ് താക്കറെ ആയതിനാൽ വിപ് ആരെന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഉദ്ധവ് പക്ഷവും വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button