Latest NewsInternational

‘പ്രത്യാശയുടെ അടയാളം’: ഉക്രൈനിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിനെപ്പറ്റി മാർപാപ്പ

വത്തിക്കാൻ: ഉക്രൈനിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിൽ സന്തോഷം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇതിനെ പ്രത്യാശയുടെ അടയാളമെന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരുകയാണെങ്കിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നവും ഇപ്രകാരം സമാധാനപരമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഉക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഉക്രൈനിൽ നിന്നുള്ള ചരക്ക് കപ്പൽ തുറമുഖം വിട്ടു പോകുന്നത്. കരിങ്കടലിലെ തുറമുഖത്തു നിന്നാണ് ടൺകണക്കിന് ധാന്യവുമായി ചരക്കുകപ്പൽ പുറപ്പെട്ടത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം, ഉക്രൈനിൽ നിന്നുമുള്ള കയറ്റുമതി നിലച്ചത് നിരവധി രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാക്കിയിരുന്നു.

Also read:സ്ത്രീയെ അസഭ്യം പറഞ്ഞു: രാഷ്ട്രീയ പ്രവർത്തകന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ ഉക്രൈനെ ആക്രമിച്ചത്. ‘പ്രത്യേക സൈനിക നടപടി’ എന്നാണ് ഇതിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വിശേഷിപ്പിച്ചത്. നാറ്റോയിൽ ഉക്രൈൻ അംഗത്വം എടുക്കുന്നത് യുഎസിന്റെ സൈനികത്താവള നിർമ്മാണത്തിന് കാരണമാകുമെന്ന അപകടസാധ്യതയാണ് റഷ്യയെ ഉക്രൈൻ ആക്രമിക്കാൻ പ്രേരിപ്പിച്ചത്. മാർപാപ്പയടക്കം നിരവധി പ്രമുഖർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും, അവയെല്ലാം വിഫലമാവുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button