Latest NewsNewsIndia

ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത മൊഹ്സിന്‍ നിരപരാധിയെന്ന് പ്രഖ്യാപിച്ച് ആം ആദ്മി എംഎല്‍എ

മൊഹസിന്‍ അഹമ്മദ് ഐഎസിനായി ഫണ്ട് ശേഖരിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു

ന്യൂഡല്‍ഹി: ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി മൊഹ്‌സിന്‍ അഹമ്മദ് നിരപാധിയാണെന്ന് പ്രഖ്യാപിച്ച് ആം ആദ്മി എംഎല്‍എ രംഗത്ത് എത്തി. അമാനത്തുള്ളാ ഖാനാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ട്വീറ്റില്‍, എന്‍ഐഎ അറസ്റ്റ് ചെയ്ത മൊഹസിന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: ജീവനെടുക്കുന്ന ‘വണ്ടി’കൾ ഇനി തല്ലിപ്പൊളിക്കും: മുഹമ്മദ് നിഷാമിന്റെ ഹമ്മർ പൊളിക്കാൻ നീക്കം, ലക്ഷ്യമിത്

‘ജാമിയ വിദ്യാര്‍ത്ഥി മൊഹ്സിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഐഎസിന്റെ പേരില്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ബി.ജെ.പിയും ആര്‍.എസ്.എസും പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. മൊഹ്സിന്‍ നിരപരാധിയാണ്. അയാള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ല. മൊഹ്സിനെ ഉടന്‍ മോചിപ്പിക്കണം’, ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.

ജാമിയ വിദ്യാര്‍ത്ഥി മൊഹ്സിന്‍ അഹമ്മദിനെ ഡല്‍ഹിയിലെ ബട്ല ഹൗസിലെ ജോഹാബായ് എക്സ്റ്റന്‍ഷനില്‍ നിന്ന് ആഗസ്റ്റ് 7 ഞായറാഴ്ചയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസിനായി ഫണ്ട് ശേഖരിക്കുന്നതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നും അറിയപ്പെടുന്ന ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുടെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.

ബിഹാറിലെ പാറ്റ്‌ന സ്വദേശിയാണ് മൊഹ്സിന്‍. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഐഎസിനായി ഗ്രൗണ്ടിലും ഓണ്‍ലൈനിലും പ്രചാരണം നടത്തിയതിന് കേന്ദ്ര ഏജന്‍സിയാണ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button