Latest NewsCinemaBollywoodNewsIndiaEntertainment

‘ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു’: ഹിന്ദി സിനിമാ ബഹിഷ്കരണത്തിനെതിരെ അക്ഷയ് കുമാർ

ഹിന്ദി സിനിമകൾ ബഹിഷ്‌കരിക്കുന്ന പ്രവണതയിൽ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എല്ലാവർക്കും അവർക്കാവശ്യമുള്ളതെന്തും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യരുതെന്നാണ് അക്ഷയ് കുമാറിന് പറയാനുള്ളത്. അടുത്തിടെ ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയും ആലിയ ഭട്ടിന്റെ ഡാർലിംഗ്‌സും ബഹിഷ്‌കരിക്കാൻ ആളുകൾ ആഹ്വാനം ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. തന്റെ ‘രക്ഷാബന്ധൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആളുകൾ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഹിന്ദി സിനിമകൾ ബഹിഷ്കരിക്കുകയാണെന്നും, ഇത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. ഇത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കരുതെന്നും, നല്ല രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് മനസിലാക്കണമെന്നും താരം പറഞ്ഞു.

‘ഇങ്ങനെയൊക്കെ ചെയ്യുന്നവരുണ്ട്. അവർ ദ്രോഹങ്ങൾ ചെയ്യുന്നു, കുഴപ്പമില്ല. ഇതൊരു സ്വതന്ത്ര രാജ്യമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാൻ അനുവാദമുണ്ട്. ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ എന്തെങ്കിലും അർത്ഥം ഉണ്ടാകണം. നമ്മളെല്ലാം നമ്മുടെ രാജ്യത്തിന് അഭിമാനം ഉണ്ടാകുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ ഉയർത്തിക്കാട്ടരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വികൃതികളായ ആളുകളാണ് ഇതിന് പിന്നിൽ’, അക്ഷയ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button