AsiaLatest NewsNewsInternational

തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ കമാൻഡറും മറ്റ് 3 തീവ്രവാദികളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു

കാബൂൾ: ഇസ്ലാം തീവ്രവാദി സംഘടനയായ തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ ഉന്നത കമാന്‍ഡര്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയും, മറ്റ് മൂന്ന് ഉന്നത തീവ്രവാദി നേതാക്കളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ടി.ടി.പി കമാന്‍ഡര്‍മാരായ അബ്ദുള്‍ വാലി മുഹമ്മദ്, മുഫ്തി ഹസന്‍, ഹാഫിസ് ദൗലത്ത് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് നേതാക്കൾ.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിലാണ് തെഹ്‌രീകെ താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഖാലിദ് ഖൊറാസാനി ഉള്‍പ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ സഞ്ചരിച്ച വാഹനം, സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം

മുഹമ്മദ് ഗോത്രവര്‍ഗ ജില്ലയില്‍ പെട്ട ഒമര്‍ ഖാലിദ് ഖൊറാസാനി, പാകിസ്ഥാനിലുടനീളം ശരിയത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദ സംഘടനയായ ടി.ടി.പിയുടെ ഉന്നത അംഗമാണ്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറാക്സായി ഗോത്രവര്‍ഗ ജില്ലയില്‍ നിന്നുള്ള ഹാഫിസ് ദൗലത്ത് ഗ്രൂപ്പിലെ പ്രധാന അംഗവും ഖൊറാസാനിയുടെ അടുത്ത അനുയായിയുമായിരുന്നു മുഫ്തി ഹസന്‍. മലകണ്ട് ഡിവിഷനില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുന്‍ നേതാവ്, അബുബക്കര്‍ അല്‍-ബാഗ്ദാദിയോട് കൂറ് പുലര്‍ത്തിയിരുന്ന ആളാണ് മുഫ്തി ഹസന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button