KeralaLatest NewsNews

16ന് കരിദിനമാചരിക്കും: സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച കരിദിനം മാറ്റി ലത്തീൻ അതിരൂപത

പോർട്ട് നിർമ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം അശാസ്ത്രീയമായാണെന്നും ഇതാണ് കടലാക്രമണത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ജില്ലയിൽ ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി. പകരം 16ന് കരിദിനമാചരിക്കും. കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15ന് കരിദിനമാചരിക്കാൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകൾക്ക് സർക്കുലർ നല്കിയത്.

Read Also: സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രതിസന്ധികൾ….

എന്നാൽ, ബിഷപ്പിന്റെ സർക്കുലറിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതേത്തുടർന്നാണ് 16 ന് കരിദിനം ആചരിക്കാനും വിഴിഞ്ഞം അദാനി പോർട്ടിന്റെ കവാടത്തിൽ രാപ്പകൽ സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചത്. പോർട്ട് നിർമ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം അശാസ്ത്രീയമായാണെന്നും ഇതാണ് കടലാക്രമണത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button