Latest NewsUAENewsInternationalGulf

ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ

ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Read Also: എസ്ബിഐ: നിയമനങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഉപസ്ഥാപനം ആരംഭിച്ചേക്കും

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ദുബായുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.

യൂറോപ്യൻ വിനോദ സഞ്ചാര മേഖലയിൽ 22 % സഞ്ചാരികൾ എത്തിയപ്പോഴാണ് ദുബായ് ഉൾപ്പെടുന്ന ജിസിസി രാജ്യങ്ങളിലേക്ക് 34 ശതമാനത്തിന്റെ വർദ്ധനയുണ്ടായത്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിന് മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 25 ലക്ഷമാണ്. ഇതിന്റെ മൂന്നിരട്ടി വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.

Read Also: ‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button