Latest NewsKeralaNews

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

 

കേശവദാസപുരം: വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുകയും പിന്നീട്, പ്രാരംഭ തെളിവെടുപ്പ് നടത്തുകയും ചെയ്യും. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ചെന്നൈയിൽ നിന്ന് ആർ.പി.എഫ് ആണ് പ്രതിയെ പിടികൂടിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന്, ഇതരസംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർ.പി.എഫ് ഇയാളെ പിടികൂടിയത്.

 

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button