KeralaLatest NewsNews

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല: മഞ്ചുമലയിൽ കണ്‍ട്രോള്‍ റൂം

മുല്ലപ്പെരിയാറില്‍ സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഇടുക്കി: സംസ്ഥാനത്ത മഴ ശക്തമാകുമ്പോൾ മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറും തുറന്നു. എന്നാൽ, കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയര്‍ന്നു. അഞ്ചു ഷട്ടറുകളിലൂടെ പുറത്തുവിടുന്നത് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ്.

എന്നാൽ, മുല്ലപ്പെരിയാറില്‍ സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് അധികജലം ഒഴുക്കുന്ന സാഹചര്യത്തിൽ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി കണ്‍ട്രോള്‍ റൂം തുറന്നത്. നമ്പര്‍ : 04869 253362, 04869 232077, 8547612910, 9447023597

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

അതേസമയം, ഇടമലയാര്‍ ഡാം രാവിലെ പത്തുമണിക്ക് തുറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇടുക്കിക്ക് പിന്നാലെ, ഇടമലയാ൪ അണക്കെട്ടിൽ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഴ മാറിനിൽക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button