Latest NewsNewsIndia

ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്.ബി.ഐയുടെ റെയ്ഡ്

ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്‌റ്റേറ്റ്‌ എഫ്.ബി.ഐ റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്.ബി.ഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഔദ്യോഗിക പ്രസിഡന്റിന്റെ രേഖകൾ ട്രംപ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട യു.എസ് നീതിന്യായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടിരിക്കാം റെയ്ഡ് എന്നാണ് സൂചന.

Read Also: സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി

തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണമാണ് നടക്കുന്നതെന്ന് ട്രംപ് പറയുന്നു. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന തന്നേയും കുടുംബത്തേയും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button