Latest NewsNewsIndiaBusiness

തുടർച്ചയായ രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി, കാരണം അറിയാം

7 ലക്ഷം കോടി രൂപ ആസ്തിയുള്ള രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി

റിലയൻസിൽ നിന്ന് ഇത്തവണയും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി. തുടർച്ചയായ രണ്ടാം വർഷമാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ നിൽക്കുന്നത്. 15 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ശമ്പളം. 2008- 2009 സാമ്പത്തിക വർഷം മുതൽ ഇങ്ങോട്ട് 15 കോടി രൂപയാണ് മുകേഷ് അംബാനിയുടെ വാർഷിക വരുമാനം.

കോവിഡ് കാലയളവിൽ രാജ്യത്തെ ഭൂരിഭാഗം കമ്പനികൾക്കും പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. കോവിഡ് പ്രതിസന്ധികൾ കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കാതിരിക്കാനാണ് ഇത്തവണയും ശമ്പളം വേണ്ടെന്നുവച്ചത്. 2020-21, 2021-22 എന്നീ സാമ്പത്തിക വർഷത്തിലെ ശമ്പളമാണ് മുകേഷ് അംബാനി ഒഴിവാക്കിയത്. കൂടാതെ, ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, ഓഹരി വിപണിയിൽ നിന്നുള്ള നേട്ടത്തിന്റെ പ്രതിഫലം എന്നിവയൊന്നും അദ്ദേഹം വാങ്ങുന്നില്ല.

Also Read: നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു, മാപ്പില്ല: നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി

7 ലക്ഷം കോടി രൂപ ആസ്തിയുള്ള രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. കൂടാതെ, ലോകത്ത് അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടാനും മുകേഷ് അംബാനിക്ക് സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button