Latest NewsNewsInternational

വിമാന യാത്രക്കിടെ യുവതിക്ക് ദാരുണാന്ത്യം: മരിച്ചതറിയാതെ ഭര്‍ത്താവും മക്കളും വിമാനത്തില്‍ യാത്ര ചെയ്തത് എട്ട് മണിക്കൂര്‍

ഇതൊന്നുമറിയാതെ തൊട്ടടുത്ത സീറ്റില്‍ ഭര്‍ത്താവും മക്കളും യാത്ര ചെയ്തത് എട്ട് മണിക്കൂറാണ്

ലണ്ടന്‍: വിമാനയാത്രക്കിടെ യുവതി ഉറക്കത്തില്‍ മരിച്ചു. ഹെലെന്‍ റോഡ്സ് എന്ന യുവതിയാണ് ബ്രിട്ടണിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ട് മണിക്കൂറുകള്‍ വിമാനത്തിലിരുന്നത്. എന്നാല്‍, ഇതൊന്നുമറിയാതെ തൊട്ടടുത്ത സീറ്റില്‍ ഭര്‍ത്താവും മക്കളും യാത്ര ചെയ്തത് എട്ട് മണിക്കൂറാണ്.

Read Also: ഡൽഹിയിലെ ഏക അഫ്ഗാൻ സ്‌കൂളിന് രണ്ടാം ജന്മം നൽകി മോദി സർക്കാർ

ഹോങ്‌കോങ്ങില്‍ 15 വര്‍ഷം താമസിച്ചതിന് ശേഷം യുകെയിലേക്ക് പോകുകയായിരുന്നു കുടുംബം. ഈ യാത്രയിലായിരുന്നു ഹൃദയഭേദകമായ മരണമുണ്ടായത്. ഹോങ്‌കോങ്ങില്‍ നിന്ന് വിമാനം യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഹെലെന്‍ മരിച്ചിരുന്നു. തുടര്‍ന്ന്, ജര്‍മനിയില്‍ ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള 8 മണിക്കൂറുകള്‍ ഹെലന്‍ വിമാനത്തില്‍ തന്നെ ആയിരുന്നു. ജര്‍മനിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഹെലെന്റെ മൃതദേഹം അവിടെ ഇറക്കി. മൃതദേഹം യുകെയിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത ശേഷം ഭര്‍ത്താവ് സൈമണും മക്കളായ നതാനും എമ്മയും യാത്ര തുടരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button