Latest NewsUAENewsInternationalGulf

യുഎഇ-ഇന്ത്യ യാത്ര: പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യ

ദുബായ്: യുഎഇ- ഇന്ത്യ യാത്രയ്ക്കായി പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ഇൻഡിഗോ സെപ്തംബർ 22 മുതൽ മുംബൈയ്ക്കും റാസൽ ഖൈമയ്ക്കും ഇടയിൽ പുതിയ ഡയറക്ട് വിമാന സർവ്വീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചത്. ഇൻഡിഗോ റവന്യു ഓഫീസർ സഞ്ജയ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘അങ്ങനെ ചോദിക്കുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ, മാന്യയായ ഒരു സ്ത്രീയും അങ്ങനെ ആഗ്രഹിക്കില്ല’: മുകേഷ് ഖന്ന

പുതിയ സർവ്വീസ് രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇൻഡിഗോ എയർലൈനുകളുമായുള്ള റാസൽഖൈമ ഇന്റർനാഷണൽ എയർപോർട്ടിന്റെ പങ്കാളിത്തം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഇൻഡിഗോ സർവ്വീസിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button