Latest NewsNewsFootballSports

ഗിഗ്സിന് പല സ്ത്രീകളുമായി ബന്ധം, സംഭവം കൈയോടെ പൊക്കിയപ്പോൾ എന്നെ നഗ്നയാക്കി ഹോട്ടല്‍ മുറിയിൽ നിന്ന് പുറത്താക്കി: കേറ്റ്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും വെയ്ല്‍സ് ഫുട്ബോള്‍ ടീമിന്‍റെയും മുന്‍ പരിശീലകനായ റയാന്‍ ഗിഗ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി കേറ്റ് ഗ്രെവില്ലെ. താനുമായി ബന്ധം നിലനില്‍ക്കെ മറ്റ് നിരവധി സ്ത്രീകളുമായി ഗിഗ്സിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നതായി കേറ്റ് ഡിറ്റക്ടീവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒരുതവണ മറ്റൊരു യുവതിക്ക് ഗിഗ്‌സ് സന്ദേശം അയക്കുന്നത് കൈയോടെ പിടിച്ചപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ നഗ്നയാക്കി വലിച്ചിഴച്ച് ഹോട്ടല്‍ മുറിയുടെ ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കേറ്റ് പറയുന്നു.

ഗിഗ്സെനിതിരായ ഗാര്‍ഹിക പീഡന പരാതിയില്‍ മ‍ാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഗിഗ്സിനെതിരെ കേറ്റ് കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുന്‍ കാമുകി കേറ്റിനെയും സഹോദരി എമ്മയെയും ആക്രമിച്ച കേസില്‍ 2020 മുതല്‍ വിചാരണ നേരിടുന്ന ഗിഗ്‌സ് ഒരു തവണ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.

‘എന്‍റെ ദേഹത്ത വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ഈ സമയം, എന്‍റെ കൈയില്‍ ബലമായി പിടിച്ചു വലിച്ചുകൊണ്ടുവന്ന് ഹോട്ടല്‍ ലോ‌ഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നു. തന്‍റെ സ്യൂട്കേസുകളും മറ്റ് സാധനങ്ങളും ഇതിനൊപ്പം ഗിഗ്സ് വലിച്ചെറിഞ്ഞു. അതിനുശേഷം ഹോട്ടല്‍ മുറി വലിച്ചടച്ചു. ഗിഗ്സ് സെസ്കിന് അടിമയായിരുന്നു. ഞാനുമായി ബന്ധമുള്ളപ്പോള്‍പോലും മുന്‍ കാമുകിയെ മണിക്കൂറില്‍ ഒരു അമ്പത് തവണയെങ്കിലും ഗിഗ്സ് വിളിച്ചിരുന്നു’.

Read Also:- യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്

‘എന്നെ സെക്സിനുവേണ്ടി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. ഒരിക്കലും ഗിഗ്സില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിച്ചിരുന്നില്ല’ കേറ്റ് പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ഗിഗ്സ് 2013-2014 സീസണില്‍ താരം യുണൈറ്റഡിന്‍റെ താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റത്. 2018 ജനുവരിയില്‍ ഗിഗ്‌സ് വെയ്ല്‍സ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തു.1958ന് ശേഷം ഗിഗ്‌സ് വെയ്ൽസിന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button