Latest NewsNewsIndiaBusiness

കുറ്റവാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, പഴുതടച്ചുള്ള നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

കുറ്റകൃത്യത്തിന് ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചത്

കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്ന കുറ്റവാളികൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ആൻഡ് കസ്റ്റംസിന് കൈമാറാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഇതോടെ, കുറ്റവാളികൾ രാജ്യം വിട്ടു പോകുന്ന നടപടികൾ തടയാൻ സാധിക്കും.

അന്താരാഷ്ട്ര വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിമാന കമ്പനികൾ യാത്രക്കാരുടെ പേര്, ബന്ധപ്പെടേണ്ട വിവരങ്ങൾ, പേയ്മെന്റ് വിശദാംശങ്ങൾ എന്നിവ കസ്റ്റംസിന് നൽകണം. നിലവിൽ, ഇമിഗ്രേഷൻ അധികാരികൾക്ക് യാത്രക്കാരുടെ പേര്, ദേശീയത, പാസ്പോർട്ട് വിശദാംശങ്ങൾ എന്നിവ വിമാന കമ്പനികൾ മുൻകൂട്ടി നൽകാറുണ്ട്.

Also Read: അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം

കുറ്റകൃത്യത്തിന് ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചത്. യാത്രക്കാരുടെ പിഎൻആർ വിശദാംശങ്ങൾ വിമാന കമ്പനികൾ 24 മണിക്കൂർ മുൻപ് ശേഖരിക്കണമെന്ന് 2017 ലെ യൂണിയൻ ബജറ്റിൽ കേന്ദ്രം നിർദ്ദേശിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് നിലവിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button