KeralaLatest News

മസ്‌ക്കറ്റിൽ പോയ ഭർത്താവിനെ കണ്ടെത്തിയത് കരുവാറ്റയിൽ കന്യാസ്‌ത്രീയ്‌ക്കൊപ്പം : പരാതി നൽകി വീട്ടമ്മ

ചാലക്കുടി: കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങിയതായും പിന്നീട് മസ്കറ്റിലെന്ന് പറഞ്ഞു പോയ ഭർത്താവ് ഇവരുമായി കരുവാറ്റയിൽ താമസമായെന്നും പരാതി നൽകി ചാലക്കുടി സ്വദേശിനിയായ വീട്ടമ്മ. ചാലക്കുടി മേലൂര്‍കുന്ന് ദേശത്തില്‍ പാട്ടത്തില്‍ കിഴക്കതില്‍ അനൂപിന്റെ ഭാര്യ ജാസ്മിനാണ് തൃശ്ശൂര്‍ പൊലീസ് ജില്ലാ സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകള്‍ പഠിക്കുന്ന ചാലക്കുടി എസ്.എച്ച്‌ കോണ്‍വെന്റിലെ ടീച്ചറായ സിസ്റ്റര്‍ ലിഡിയയാണ് തന്റെ ഭര്‍ത്താവിനെ വിവാഹം ചെയ്തിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.

കോവിഡ് സമയത്ത് കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനായി ചെന്നപ്പോള്‍ കുട്ടിയുടെ ക്ലാസ് ടീച്ചറാണ് എന്ന് പരിചയപ്പെടുത്തി ലിഡിയ ഭര്‍ത്താവായ അനൂപിന്റെ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ കാലമായതിനാലും ലിഡിയ ഒരു കന്യാസ്ത്രീ ആയതിനാലും തനിക്ക് ഇതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല എന്നിവർ പറയുന്നു. . എന്നാൽ, 2022 ഫെബ്രുവരിയില്‍ 17 ന് അനൂപ് മസ്‌കറ്റില്‍ പോവുകയാണ് എന്ന് പറഞ്ഞുവീട്ടില്‍ നിന്നും യാത്രയായി. ആദ്യം ഫോണ്‍ വിളികള്‍ ഇല്ലായിരുന്നു എങ്കിലും ഇടയ്ക്ക് ഇയാള്‍ വിളിച്ചിട്ട് താന്‍ ഒരു അറബിയുമായി ചേര്‍ന്ന് ഓട്ടോഗ്യാരേജ് നടത്തുകയാണെന്ന് അറിയിച്ചു.

ഇവിടെ ഫോണിന് നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ ഇപ്പോഴും വിളിക്കാനോ മെസേജ് അയക്കാനോ സാധിക്കുകയില്ല. രണ്ട് മാസത്തെക്ക് കാശ് അയക്കാന്‍ സാധിക്കുകയില്ല എന്നും അനൂപ് ജാസ്മിനെ അറിയിച്ചു. ആ ജൂലൈ 31 ന് അനൂപിന്റെ നാടായ ആലപ്പുഴ കരുവാറ്റയില്‍ നിന്നും സുഹൃത്തായ ഒരാള്‍ വിളിച്ച പറഞ്ഞാണ് ജാസ്മിന്‍ അറിയുന്നത് അനൂപ് നാട്ടില്‍ ഉണ്ട് എന്നും,  അയാളുടെ കൂടെ ഒരു സ്ത്രീ താമസിക്കുന്നുണ്ട് എന്നുമുള്ള വിവരങ്ങള്‍.

തുടര്‍ന്ന് ചാലക്കുടി എസ്.എച്ച്‌ കോണ്‍വെന്റിലെ മദര്‍ സൂപ്പിരിയറിനെ കണ്ട് ജാസ്മിന്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സിസ്റ്റര്‍ ലിഡിയ സ്ഥലം മാറിപോയെന്നും ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല എന്നും പറഞ്ഞ് അവര്‍ ഉരുണ്ട് കളിക്കാന്‍ ശ്രമിച്ചെങ്കിലും ജാസ്മിന്‍ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ കോണ്‍വെന്റ് അധികാരികള്‍ സംഭവങ്ങള്‍ അറിയാം എന്ന് സമ്മതിച്ചു. തിരുവസ്ത്രം ഊരിയ ലിഡിയ ഇപ്പോള്‍ മറ്റൊരു യു.പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ എത്തി താന്‍ ലിഡിയയെ കണ്ടതായി ജാസ്മിന്‍ പറയുന്നു.

എന്നാൽ ജാസ്മിനുമായുള്ള അനൂപിന്റെ വിവാഹം നിയമപരമല്ല എന്നും താന്‍ അനൂപിനെ ഹരിപ്പാട് വെച്ച്‌ നിയമപരമായി വിവാഹം കഴിച്ചു എന്നും ലിഡിയ തന്നോട് പറഞ്ഞതായും ജാസ്മിന്‍ ആരോപിക്കുന്നു. കേസുമായി മുന്നോട്ട് പോകാനാണ് ജാസ്മിന്റെ തീരുമാനം. നിയമപരമായി താനുമായുള്ള ബന്ധം നിലനില്‍ക്കേ മറ്റോരു വിവാഹം കഴിച്ചത് കുറ്റകരമായ കാര്യമാണ് എന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യും എന്നും ജാസ്മിന്‍ പറഞ്ഞു. 2008 ല്‍ മുംബൈയില്‍ വച്ചാണ് ജാസ്മിനും അനൂപും തമ്മിലുള്ള വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button