Latest NewsUAENewsInternationalGulf

യുഎഇയിലെ പ്രളയം: പാസ്‌പോർട്ട് നഷ്ടമായ ഇന്ത്യക്കാർക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‌പോർട്ട് നൽകാൻ പ്രത്യേക സേവാ ക്യാമ്പ്

ഫുജൈറ: ശക്തമായ മഴയെ തുടർന്ന് യുഎഇയിലുണ്ടായ പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടമായ പ്രവാസികളിൽ നിന്ന് പുതിയ പാസ്‌പോർട്ടിന് ഫീസ് ഈടാക്കില്ല. ഇതിനായി കോൺസുലേറ്റ് പ്രത്യേക പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾക്ക് വലിയ ആശ്വാസകരമായ നടപടിയാണ് കോൺസുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എൺപതോളം പ്രവാസികളാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

Read Also: കേശവദാസപുരം മനോരമ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതി കുറ്റം സമ്മതിച്ചു

യുഎഇയിലെ ഇന്ത്യൻ പ്രവാസി സംഘടനകളുടെയും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളുടെയും അഭ്യർത്ഥന പ്രകാരമാണ് പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രളയത്തിൽ പാസ്‌പോർട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്ത ഇന്ത്യൻ പൗരന്മാരിൽ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകൾ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്നുമാണ് കോൺസുലേറ്റ് അറിയിച്ചിട്ടുള്ളത്.

അതേസമയം, പ്രളയ ബാധിത പ്രദേശങ്ങൾ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചതായും ഇന്ത്യൻ പൗരന്മാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പു നൽകിയതായും അധികൃതർ വ്യക്തമാക്കി.

Read Also: അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകൽ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button