Independence DayKeralaLatest NewsNews

വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Read Also: യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി

സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണം. വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചും ജനനന്മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാം: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രീൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button