Latest NewsNewsInternational

സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ വിവരങ്ങളും ചിത്രവും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു

സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് കറുപ്പ് വസ്ത്രധാരിയായ ഹാദി മേതര്‍ : വിവരങ്ങള്‍ പുറത്തുവിട്ട് ന്യൂയോര്‍ക്ക് പൊലീസ്

ന്യൂയോര്‍ക്ക്: സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രവും വിവരങ്ങളും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയില്‍ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു: താലിബാൻ മതപുരോഹിതനെ ബോംബ് വച്ചു കൊന്നു

ന്യൂയോര്‍ക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല, റുഷ്ദിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുകയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സല്‍മാന്‍ റുഷ്ദി പ്രസംഗിക്കാന്‍ വേദിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതര്‍ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തുകയായിരുന്നു.

ലോകത്തെ ഞെട്ടിച്ച സംഭവത്തെ കുറിച്ച് ന്യൂയോര്‍ക്ക് പൊലീസ് പറയുന്നത് ഇങ്ങനെ,

‘ഹാദി മേതറിന് പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പാസ് ഉണ്ടായിരുന്നു. മാന്‍ഹട്ടനില്‍ നിന്ന് ഹഡ്സണ്‍ നദിക്ക് കുറുകെയുള്ള ഫെയര്‍വ്യൂവിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
മേതറിന്റെ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, ഒറ്റയ്ക്കാണ് ആക്രമിച്ചത്’.

സംഭവസ്ഥലത്ത് നിന്ന് ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത ഇറാന്‍ സര്‍ക്കാരിനോട് ഹാദി മേതറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1989-ല്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ഇറാന്‍ നേതാവ് അയത്തുള്ള ഖമേനിയുടെ ഫോട്ടോയാണ് യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ളത്.

അതേസമയം, ഹാദി മേതര്‍ കറുത്ത വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ചിരുന്നുവെന്ന് ഒരു ദൃക്സാക്ഷി എന്‍ബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button