KeralaLatest NewsNews

അന്താരാഷ്ട്ര യുവജന ദിനം 2022 : ആഘോഷമാക്കി എൻ എസ് എസ് വനിതാ കോളേജിലെ ഹോംസയൻസ് വിദ്യാർത്ഥികൾ

എല്ലാവർഷവും ആഗസ്റ്റ് 12 ആം തീയതിയാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്

നീറമൺകര : മഹാറാണി സേതു പാർവതിഭായി എൻ എസ് എസ് വനിതാ കോളേജിലെ ഹോം സയൻസ് വിഭാഗവും ഹെൽപേജ് ഇന്ത്യയും ചേർന്ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. എല്ലാവർഷവും ആഗസ്റ്റ് 12 ആം തീയതിയാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്. ഇത്തവണ വിപുലമായ പരിപാടികളാണ് കേളേജിൽ വിദ്യാർഥികൾ ഒരുക്കിയത്.

യുവാക്കള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരികവും നിയമപരവുമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2000 ഓഗസ്റ്റ് 12 മുതലാണ് ഐക്യരാഷ്ട്രസഭ (UN) അന്താരാഷ്ട്ര യുവജന ദിനം ആചരിക്കാൻ തുടങ്ങിയത്. ”എല്ലാ പ്രായക്കാര്‍ക്കുമായി ഒരു ലോകം സൃഷ്ടിക്കാം ” എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം. അതിന്റെ ഭാഗമായി ഹോംസയസിലെ ഒന്നവർഷ ബിരുദ വിദ്യാർത്ഥികളും അധ്യാപകരും ഹെൽപ്പേജ് ഇന്ത്യയുടെ സഹകരണത്തോടെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പകൽവീട് , മാതൃകാ സായംപ്രഭ ഹോമിലെ അന്തവാസികൾക്കൊപ്പം അന്താരാഷ്ട്ര യുവജന ദിനം ഡാൻസും പാട്ടുമൊക്കയായി ആഘോഷിച്ചു. കൂടാതെ ക്യാംപസിൽ പോസ്റ്റർ മത്സരം, സിങ്നേച്ചർ ക്യാംപയിൻ തുടങ്ങിയവയും സംഘടിപ്പിച്ചു.

READ ALSO: എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തിൽ നിന്നും ആശംസകൾ

പോസ്റർ മത്സരത്തിൽ ഫിസ രണ്ടാംവർഷ ഹോംസയൻസ് ബിരുദ വിദ്യാർത്ഥി ഒന്നാം സ്ഥാനം, ഗൗരി എസ് ഡി ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥി രണ്ടാം സ്ഥാനവും നേടിയപ്പോൾ അനാമിക, അവന്തിക എന്നിവർ മൂന്നാം സ്ഥാനം നേടി.

shortlink

Post Your Comments


Back to top button