ThiruvananthapuramKeralaNattuvarthaLatest NewsNews

ദേശീയ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ: കൊടിമരവും പതാകയും പിഴുതെറിഞ്ഞു, അതേസ്ഥലത്ത് പതാക ഉയർത്തി ബി.ജെ.പി

തിരുവനന്തപുരം: ത്രിവർണ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ. ഉയർത്തിയ പതാക പിഴുതെറിഞ്ഞ കോട്ടയ്‌ക്കൽ സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് പതാക ഉയർത്തിയപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം കോട്ടയ്ക്കൽ ആണ് സംഭവം നടന്നത്.

ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പതാക ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി കോട്ടയ്ക്കലിലും ബി.ജെ.പി പ്രവർത്തകർ പതാക ഉയർത്തി. എന്നാൽ, ഉടൻ തന്നെ അഗസ്റ്റിൻ എതിർപ്പുമായി എത്തി. സ്ഥലത്ത് പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് അഗസ്റ്റിൻ പറയുകയായിരുന്നു. തുടർന്ന് കൊടിമരവും പതാകയും പിഴുതെറിഞ്ഞു. എന്നാൽ, ബി.ജെ.പി പ്രവർത്തകർ കൊടി അതേസ്ഥാനത്ത് തന്നെ ഉയർത്തുകയായിരുന്നു.

ഇതോടെ ഇയാൾ വീണ്ടും എതിർപ്പുമായി രംഗത്തു വന്നു. അനുനയിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. ഇതിനിടെ കൂടിനിന്നവർ വിവരം പോലീസിനെ അറിയിച്ചു. ഇയാളുടെ എതിർപ്പ് വകവെയ്ക്കാതെ ബി.ജെ.പി പ്രവർത്തകർ വീണ്ടും കോടി നാട്ടി, പതാക ഉയർത്തി. വിവരമറിഞ്ഞെത്തിയ പോലീസ് അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button