COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 134 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: വെടിവെയ്പ്പ് കേസിലും മോൻസൺ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: കെ.സുധാകരൻ

8,11,853 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 798,695 പേർ രോഗമുക്തി നേടി. 9,269 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 82 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘ഇത് ദേശീയവാദികളുടെ വിജയം, ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല’: ഇതൊരു തുടക്കമെന്ന് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button