NewsInternational

യു.എസിലെ മിഷിഗണില്‍ വെടിവെപ്പ്: ആറു പേര്‍ കൊല്ലപ്പെട്ടു

ചിക്കാഗോ: യു.എസിലെ മിഷിഗണില്‍ കാറിലെത്തിയ ആള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിഷിഗണിലെ കലാമസൂ പട്ടണത്തില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പേര്‍ ഒരു റസ്റ്ററന്റിലും രണ്ട് പേര്‍ കാര്‍ ഷോപ്പിലുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടാളുടെ നില ഗുരുതരമാണ്. കാറോടിച്ചുകൊണ്ടിരിക്കെയാണ് അക്രമി വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

ഏതെങ്കിലും പ്രത്യേക ആള്‍ക്കാരെ ലക്ഷ്യം വെച്ചുകൊണ്ടല്ല വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഷെവര്‍ലെ കാര്‍ ഓടിച്ച വെളുത്ത വര്‍ഗക്കാരാനായ മധ്യവയസ്‌കനെ പൊലീസ് തെരയുന്നുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇവിടെ തന്നെയുണ്ടായ വെടിവെപ്പുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് കരുതുന്നത്. ഈ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button